ecsh
മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഇ.സി.എച്ച്.എസ് ബെനിഫിഷ്യറി ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ബ്രിഗേഡിയർ എം.പി. സലിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇ.സി.എച്ച്.എസ് ബെനിഫിഷ്യറി ട്രസ്റ്റിന്റെ എട്ടാമത് വാർഷിക പൊതുയോഗവും ചാരിറ്റി പ്രവർത്തന ഉദ്‌ഘാടനവും മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സ്റ്റേഷൻ കമാൻഡർ കൊച്ചി ബ്രിഗേഡിയർ എം.പി സലിൽ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ റിട്ട. വെറ്ററൻ വിംഗ് കമാൻഡർ ബി.എസ് നായർ അദ്ധ്യക്ഷനായി.

സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്‌സ് കൊച്ചിയുടെ കീഴിലുള്ള വിമുക്തഭടന്മാരുടെ ബലഹീനനായ ആശ്രിതർക്ക് വീൽചെയറും വിധവകളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായവും വിമുക്തഭടന്മാരുടെ ഭിന്നശേഷിയുള്ള മക്കൾക്ക് ചികിത്സ ധനസഹായവും എഡ്യുക്കേഷൻ ഗ്രാൻഡും സ്പോർട്സ് വിജയികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി .

കേണൽ എൽ.ഡി.പി ഏലിയാസ്, നിർമല പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. പോൾ ചൂരത്തൊട്ടി, ട്രസ്റ്റ് മുഖ്യ രക്ഷാധികാരി റിട്ട. വെറ്ററൻ കമാൻഡർ പി. സുരേഷ് , ഇ.കെ. ജയപാലൻ, പി. വേണുഗോപാൽ, എം. മധുസൂദനൻ, ജോർജ് വർഗീസ്, സി.പി. വിൻസെന്റ്, കെ.പി. എബ്രഹാം, കെ.വി. മാത്യു, സജീവ് സൗപർണിക എന്നിവർ സംസാരിച്ചു.