veedu
അകാലത്തിൽ മരണപ്പെട്ട പായിപ്ര മറ്റപ്പിള്ളി കുടിയിൽ ശ്രീകുമാറിന്റെ കുടുംബത്തിന് കുടുംബ സഹായ സമിതി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ഇ.ബി.ജലാൽ കൈമാറുന്നു

മൂവാറ്റുപുഴ: അകാലത്തിൽ മരണപ്പെട്ട പായിപ്ര മറ്റപ്പിള്ളികുടിയിൽ ശ്രീകുമാറിന്റെ നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ഇ.ബി. ജലാൽ കൈമാറി. അഡ്വ. എൽദോസ് പി. പോൾ അദ്ധ്യക്ഷനായി. എം.എസ്. ശ്രീധരൻ നൽകിയ സ്ഥലത്താണ് കുടുംബസഹായ സമിതിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചത്. ഭാര്യയും രണ്ട് കുട്ടികളുമാണ് മരണപ്പെട്ട ശ്രീകുമാറിനുള്ളത്. ചടങ്ങിൽ സക്കീർ ഹുസൈൻ, ജയശ്രീ ശ്രീധരൻ, മുരളീധരൻ അകത്തൂട്ട്, വി.പി. ആർ കർത്ത, പായിപ്ര കൃഷ്ണൻ, കെ.എൻ. രാജ് മോഹൻ, ജി. മോട്ടി ലാൽ, ടി.എം. മുഹമ്മദ്, ഇ.പി. അബൂബക്കർ, ടോമി പി. മത്തായി, സിറാജ് മൂശാരി, ജബ്ബാർ പായിപ്ര എന്നിവർ സംസാരിച്ചു.