
തൃപ്പൂണിത്തുറ: കിഴക്കേകോട്ട ജംഗ്ഷനിലെ എൻ.എം. ടെക്സ്റ്റൈലിന് സമീപം വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ചരിഞ്ഞ് വൻ ഗതാഗതക്കുരുക്ക്. ശനിയാഴ്ച വൈകിട്ട് 6.45 ഓടെ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മുകളിൽ റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിൾ ഉടക്കിയാണ് പോസ്റ്റ് ചരിഞ്ഞത്. 50 മീറ്റർ ദൂരത്തോളം ബസ് കേബിളുമായി നീങ്ങി. സംഭവമറിഞ്ഞെത്തിയ പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് ട്രാഫിക് നിയന്ത്രിച്ചു. കിഴക്കേകോട്ടയിൽ നിന്ന് സ്റ്റാച്യു വരെ വൈദ്യുതി തടസം നേരിട്ടു. പോസ്റ്റ് ഇന്ന് രാവിലെ പുന:സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ അറിയിച്ചു.