കൊച്ചി: ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നിത്യചൈതന്യ യതി അനുസ്മരണവും യതിയുടെ ജീവചരിത്രമായി നിത്യതയുടെ ചൈതന്യം എന്ന പുസ്തകത്തിന്റെ പ്രകാശനവും 14ന് വൈകിട്ട് 5.30ന് ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ നടക്കും. നിത്യചൈതന്യ യതിയുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ എൻ.ഇ. സുധീർ പ്രഭാഷണം നടത്തും. യതിയുടെ ജീവചരിത്രം ഷൗക്കത്ത് പ്രകാശിപ്പിക്കും. ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷനാകും.