മട്ടാഞ്ചേരി: സിനിമാതാരം കലാഭവൻ ഹനീഫിന്റെ സ്മരണയ്ക്കായി എം.എച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം മിമിക്രിതാരം രാജീവ് കളമശേരിക്ക് സമ്മാനിക്കും. പതിനായിരത്തിയൊന്ന് രൂപയും ഫലകവുമാണ് പുരസ്കാരം. തിങ്കളാഴ്ച കപ്പലണ്ടിമുക്ക് ഷാദി മഹലിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ചിത്രകാരിയായ ബീവി ബഷീറിനെ ആദരിക്കും. വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്യും. എം.എച്ച്. അസീസ്, എം.എച്ച്. ഷാജഹാൻ, എം.എച്ച്. ഷാരൂഖ് എന്നിവർ വിശദീകരിച്ചു.