കൊച്ചി: കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത വ്യാപാര സ്ഥാപനങ്ങളിലെ പി.എഫ്., ഇ.എസ്.ഐ. ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത ജീവനക്കാർക്കായുള്ള തൊഴിൽ വകുപ്പ് ക്ഷേമനിധിയെപ്പറ്റിയും വിഹിതം കുടിശ്ശിക വ്യാപാരികളുടെ പ്രശ്നപരിഹാരത്തിനുമായി ക്ഷേമ ബോർഡിന്റെ ഉദ്യോഗസ്ഥർ വ്യാപാരികളുമായി തിങ്കളാഴ്ച സംവാദം നടത്തും. വൈകിട്ട് 4ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്സ് കോൺഫറൻസ് ഹാളിലാണ് യോഗം.