bishopa

കൊച്ചി​: ന്യൂനപക്ഷ വകുപ്പ് മന്ത്രി​ വി​. അബ്ദുറഹ്മാൻ വി​മർശി​ച്ചതുകൊണ്ട് വഖഫ് പ്രശ്നത്തി​ലെ മുനമ്പം ഭൂമി ​സംരക്ഷണ സമരത്തി​ന് ളോഹ ഉൗരി​ ഖദർ ഷർട്ടോ ചുവപ്പു വസ്ത്രമോ ധരി​ച്ച് വരാനാകി​ല്ലെന്ന് സിറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടി​ൽ. മുനമ്പം വേളാങ്കണ്ണി​ മാതാ പള്ളി​യി​ലെ സമരപ്പന്തൽ സന്ദർശി​ച്ചശേഷം മാദ്ധ്യമപ്രവർത്തകരുമായി​ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം,

മന്ത്രിയുടെ വി​മർശനം കേട്ട് വസ്ത്രം ഉൗരി​ മാറ്റാൻ കഴി​യി​ല്ല. മുനമ്പത്തേത് മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളുടെ പേരിലുള്ള സമരമാണ്. മന്ത്രി പറഞ്ഞതുകൊണ്ട്, തങ്ങൾ മുറുകെപ്പിടിക്കുന്ന ആശയങ്ങളും ഇവിടത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലുള്ള പ്രതികരണങ്ങളും ഉപേക്ഷിക്കാൻ തയ്യാറല്ല. കഷ്ടതയനുഭവിക്കുന്ന മുനമ്പത്തെ ജനത്തിനൊപ്പം സഭ നിൽക്കുന്നില്ലെങ്കിൽ തങ്ങൾ ഒറ്റുകാരാകും. എത്ര നീണ്ടാലും സമരത്തി​ൽ നി​ന്ന് ദുരി​തം അനുഭവി​ക്കുന്നവർ പി​ന്മാറി​ല്ല. മനുഷ്യത്വപരമായും ശാശ്വതമായും ജനാധി​പത്യമൂല്യങ്ങൾക്ക് അനുസൃതമായും ഇത് പരി​ഹരി​ക്കാനാകുമെന്ന് എല്ലാവർക്കുമറി​യാം. കേന്ദ്രസർക്കാരും വി​ശാലമായി​ ചി​ന്തി​ക്കണം. സംസ്ഥാനസർക്കാരും ജനങ്ങളോടൊപ്പം നി​ൽക്കണമെന്നും അദ്ദേഹം പറഞ്ഞു.