
ചോറ്റാനിക്കര: കാഞ്ഞിരമറ്റം പുതിയ പഞ്ചായത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിച്ചാണ് അപകടം. ഒരേ ബൈക്കിൽ സഞ്ചരിച്ച അമ്പിട്ടംപറമ്പിൽ നാസറിന്റെ മകൻ റമീസ് (24), ഇടമ്പാടത്ത് സുനിലിന്റെ മകൻ മനു( 23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. രണ്ടാമത്തെ ബൈക്കിൽ സഞ്ചരിച്ചിരുന്നയാൾ പരിക്കേറ്റ് ചികിത്സയിലാണ്. റമീസിന്റെ മാതാവ്: ബീമ. മനുവിന്റെ മാതാവ് : സിനി.