
കൊച്ചി: 'ട്റിപ്പിളടിക്കും മാഷേ ...' മഹാരാജാസിലെ ട്രാക്കിലിറങ്ങും മുമ്പ് പരിശീലകൻ നവാസിന് കൊടുത്തവാക്ക് നാലാംദിനം പാലിച്ച എം.അമൃതിന്റെ മുഖത്ത് നിറചിരി. ഹൃദത്തോട് ചേർത്ത് നിറുത്തി നാവാസിന്റെ സ്‌നേഹം. ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ ഒന്നാമത് ഫിനിഷ് ചെയ്താണ് കല്ലടി എച്ച്.എസ്.എസ് കുമരംപുത്തുരിലെ അമൃത് ഇത്തവണത്തെ ആദ്യ ട്രിപ്പിൾ സ്വർണ നേട്ടം സ്വന്തമാക്കുന്ന താരമായത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന 400 , 800 മീറ്ററുകളിൽ അമൃത് സ്വർണം നേടിയിരുന്നു.
14.14 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അമൃത് മൂന്നാം സ്വർണം ഓടിയെടുത്തത്. കഴിഞ്ഞ കായികമേളയിൽ 1500, 800 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടിയിരുന്നു. പഴതറ കുളത്തുങ്കൽ വീട്ടിൽ മോഹനൻ - പുഷ്പ ദമ്പദികളുടെ മകനാണ്. സഹോദരൻ അമൽ സീനിയർ 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്നുണ്ട്. നാലു വർഷമായി സായി കോച്ചായ നവാസിന് കീഴിലാണ് പരിശീലനം.