book
വി.എം.എ ലത്തീഫിന്റെ 'ജോസഫ് മാപ്പിളയും ചില അജ്ഞേയ ചിന്തകളും ' എന്ന കഥാസമാഹാരം എഴുത്തുകാരൻ പി.എഫ്. മാത്യൂസ്, കവി കെ വി അനിൽകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു. ബിജോയ് ജോസ്, കഥാകൃത്ത് വി.എം.എ. ലത്തീഫ്, കെ.എ. ഉണ്ണിത്താൻ, കെ.എക്‌സ്. ലൂയിസ് എന്നിവർ സമീപം

കൊച്ചി: കേരള സാഹിത്യമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വി.എം.എ. ലത്തീഫിന്റെ 'ജോസഫ് മാപ്പിളയും ചില അജ്ഞേയചിന്തകളും' എന്ന കഥാസമാഹാരം കവി കെ.വി. അനിൽകുമാറിന് നൽകി എഴുത്തുകാരൻ പി. എഫ്. മാത്യൂസ് പ്രകാശിപ്പിച്ചു. സാഹിത്യമണ്ഡലം പ്രസിസന്റ് കെ.എ. ഉണ്ണിത്താൻ അദ്ധ്യക്ഷനായി. എഴുത്തുകാരായ ബിജോയ് ജോസ്, വി.എം.എ. ലത്തീഫ്, കെ.എക്സ്. ലൂയിസ്, ഹേമ ടി.തൃക്കാക്കര, ഷീല ലൂയിസ്, പോൾ മേച്ചേരിൽ എന്നിവർ സംസാരിച്ചു. പി.എഫ്. മാത്യൂസിന്റെ '93ലെ രാത്രി' എന്ന ചെറുകഥ ചർച്ചചെയ്തു. കെ.എ. മേരിദാസ്, ചെറുകുന്നം വാസുദേവൻ, ജയചന്ദ്രൻ തോന്നയ്ക്കൽ, എം.പി. പത്മകുമാർ, സുകുമാർ അരീക്കുഴ എന്നിവർ പങ്കെടുത്തു.