y

തൃപ്പൂണിത്തുറ: പൂണിത്തുറ ഗാന്ധി സ്ക്വയർ 79-ാം നമ്പർ അങ്കണവാടിയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ സമാപിച്ചു. ഗാന്ധിസ്ക്വയർ മിനി പാർക്കിൽ നടന്ന സമാപന സമ്മേളനം കോർപ്പറേഷൻ കൗൺസിലർ ഡോ. ടി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സർവ്വെ, മാതൃസംഗമം, ചിത്രരചനാ മത്സരം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ നടന്നു. തനതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. വി.പി. ചന്ദ്രൻ അദ്ധ്യക്ഷനായി. നർത്തകൻ ഡോ. സി. വേണുഗോപാൽ മുഖ്യാതിഥിയായി. കെ.ജി. പ്രദീപ്, സതി സന്തോഷ്, ബാബു കളരിയ്ക്കൽ, കെ.വി. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.