s

കൊച്ചി: മത്സരിക്കുന്നത് രണ്ടിനങ്ങളിലും സ്വർണം...ഹെനിൻ എലിസബത്തെന്ന പ്ലസ് വൺകാരിക്ക് സംസ്ഥാന സ്‌കൂൾ കായികമേളയെന്നാൽ രണ്ടു വർഷമായി ഇങ്ങനെയാണ്. ഇത്തവണ ഡിസ്‌കസ് ത്രോയിൽ 34.37 മീറ്റർ എറിഞ്ഞ് കഴിഞ്ഞ ദിവസം സ്വർണം നേടിയ ഹെനിൻ സീനിയർ വിഭാഗം പെൺകുട്ടികളുടെ മൂന്ന് കിലോഗ്രാം ഷോട്ട്പുട്ട് മത്സരത്തിൽ 14.16 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ഷോട്ട്പുട്ടിലെ മികവ് തിരിച്ചറിഞ്ഞ് മാതാപിതാക്കൾ മകളെ കാസർഗോഡ് കെ.സി ത്രോസ് അക്കാഡമിയിൽ അയച്ച് പരിശീലിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ പഠനം കാസർഗോഡ് കുട്ടമത്ത് ജി.എച്ച്.എസ്.എസിലേക്ക് മാറ്റി..ആറ് മുതൽ എട്ടു വരെ ക്ലാസുകൾ പഠിച്ചത് കോതമംഗലം മാർ ബേസിലിലാണ്. ശേഷം ഷോട്ട്പുട്ട്, ഡിസ്‌കസ് പരിശീലനത്തിനായി ഒൻപതാം ക്ലാസ് മുതൽ കോഴിക്കോട്ടേക്ക് മാറി.

അമ്മ ടിഷയാണ് ഹെനിനൊപ്പം കാസർഗോഡ് താമസിക്കുന്നത്. ബാങ്കിലെ കളക്ഷൻ ഏജന്റായ അച്ഛൻ എബ്രഹാം ജോസഫ് കൊച്ചിയിലാണ്.

2019ൽ സബ്ജൂനിയർ വിഭാഗത്തിൽ 9.54 ദൂരമെറിഞ്ഞ് മീറ്റ്‌റിക്കാർഡോടെ പൊന്നണിഞ്ഞിട്ടുണ്ട് ഹെനിൻ.