അങ്കമാലി: തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഈ മാസം 23, 24, 25, 26 തിയതികളിൽ നടക്കുന്ന ഇടവക മദ്ധ്യസ്ഥനായ വി. അഗസ്തീനോസിന്റെ തിരുനാൾ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പൊതുയോഗത്തിൽ വികാരി ഫാ.ആന്റണി പുതിയാപറമ്പിൽ അദ്ധ്യക്ഷനായി. ഷിജൻ ഇടശേരി (ജനറൽ കൺവീനർ), ജോയി പുന്നശേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ സഹ വികാരി ഫാ. നിഖിൽ പടയാട്ടി, കൈക്കാരന്മാരായ സിബി പാലമറ്റം, ടി.സി. കുര്യൻ, വൈസ് ചെയർമാൻ സിനോബി ജോയി എന്നിവർ സംസാരിച്ചു.