peechanikad
പീച്ചാനിക്കാട് മഹിളാ ഗ്രാമീണ വായനശാലയിൽ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം

അങ്കമാലി: പീച്ചാനിക്കാട് മഹിളാ ഗ്രാമീണ വായനശാലയിൽ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾക്കുള്ള ചിത്രരചനാ-ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രകാരൻ വി.വി. അനിരുദ്ധൻ സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാലാ പ്രസിഡന്റ് ലിറ്റി വീരൻ അദ്ധ്യക്ഷനായി. എ.എസ്. ഹരിദാസ് സംസാരിച്ചു. ലൈബ്രേറിയൻ ലിസാ തരിയൻ മത്സരങ്ങൾക്ക് നേതൃത്വം നൽകി.