• ഇടപ്പള്ളി​യി​ൽ ഒരുമാസം നീളുന്ന സാംസ്കാരി​കോത്സവം

കൊച്ചി: എറണാകുളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ചങ്ങമ്പുഴ പാർക്ക് ഇനി എല്ലാവർഷവും ഡിസംബർ 1 മുതൽ ഒരുമാസം നീണ്ടുനിൽക്കുന്ന കലാ- സാംസ്കാരികോത്സവത്തിന് വേദിയാകും. ചങ്ങമ്പുഴ കൾച്ചറൽ സെന്ററാണ് സൂര്യ ഫെസ്റ്റിവൽ മാതൃകയിൽ ചങ്ങമ്പുഴ മഹോത്സവം എന്ന പേരിൽ കലാസന്ധ്യകൾ ഒരുക്കുന്നത്. ദിവസവും വൈകിട്ടാണ് കലാപരിപാടികൾ.

പ്രൊഫഷണൽ ട്രൂപ്പുകളുടെ നാടകം, കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരമ്പരാഗ കലാപരിപാടികൾ, ശാസ്ത്രീയനൃത്തം, സംഗീത സദസുകൾ, പ്രശസ്തരുടെ പ്രഭാഷണങ്ങൾ, ചവിട്ടുനാടകം, കഥകളി തുടങ്ങി വ്യത്യസ്തവിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

• ഡിസംബർ 1ന് വൈകിട്ട് 5.30ന് ചങ്ങമ്പുഴ മഹോത്സവത്തിന് തിരിതെളിയും.

• 2ന് ഇടപ്പള്ളി സംഗീതസദസ് അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ- നാദസ്വര സമന്വയം,

• 3മുതൽ 6വരെ സംഗീതക്കച്ചേരി

• 7ന് ഭരതനാട്യം

• 8ന് ഒഡീസി നൃത്തം

• 9ന് മോഹിനിയാട്ടം

• 10ന് കഥക്

• 11ന് ആശാ ശരത്തി​ന്റെ ഭരതനാട്യം

• 12ന് വി.കെ. സുരേഷ്ബാബുവിന്റെ പ്രഭാഷണം

• 13ന് നിത്യചൈതന്യയതിയെക്കുറിച്ച് യതിയുടെ ശിഷ്യനും എഴുത്തുകാരനുമായ ഷൗക്കത്തിന്റെ പ്രഭാഷണം

• 14ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ പ്രഭാഷണം

• 15ന് കെ.പി.എ.സിയുടെ നാടകം ഉമ്മാച്ചു

• 16ന് കോഴിക്കോട് രംഗഭാഷയുടെ നാടകം മിഠായിത്തെരുവ്

• 17ന് തിരുവനന്തപുരം സാഹിത തിയേറ്റേഴ്സിന്റെ നാടകം, മുച്ചീട്ടുകളിക്കാരന്റെ മകൾ

• 18ന് മാപ്പിള കലാമേള

• 19ന് കൂടിയാട്ടം

• 20 മുതൽ 23 വരെ കഥകളി

• 24ന് മുഹമ്മദ് റാഫി നൈറ്റ്, ആന്മോൽ ഗാനേ പുരാനേ

• 25ന് വൈകിട്ട് 3മുതൽ അക്ഷരശ്ളോകസദസ്, കവിസദസ്, ഇടയ്ക്ക തായമ്പക

• 26ന് എം.ആർ. മധുസൂദനമേനോൻ അനുസ്മരണം- വൈക്കം വിജയലക്ഷ്മിയുടെ സംഗീതക്കച്ചേരി

• 27ന് ഗസൽസംഗീതം

• 28ന് സിനിമ- ആട്ടം

• 29ന് ഗോതുരുത്ത് ചവിട്ടുനാടക അക്കാഡമിയുടെ ശ്രീശബരിമല ധർമ്മശാസ്താവ്

• 31ന് ഭരതനാട്യക്കച്ചേരി