കൊച്ചി: ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഭാരതീയ നാവിക പാരമ്പര്യത്തെക്കുറിച്ച് 13ന് വൈകിട്ട് 5.30ന് എറണാകുളം ബി.ടി.എച്ചിൽ കുസാറ്റ് ഷിപ്ടെക്നോളജി വകുപ്പിലെ പ്രൊഫ. ഡോ.കെ. ശിവപ്രസാദ് പ്രഭാഷണം നടത്തും. വിചാരകേന്ദ്രം ജില്ലാ അദ്ധ്യക്ഷൻ ഡോ.സി.എം.ജോയി ഉദ്ഘാടനം ചെയ്യും.