കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി. ഇ.ഡി.എ) പെൻഷണേഴ്സ് ഫോറത്തിന്റെ അഖിലേന്ത്യാ കുടുംബസംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അലക്സ് നൈനാൻ, ഡയറക്ടർ എം. കാർത്തികേയൻ, ഫോറം പ്രസിഡന്റ് കെ.എൻ. വിമൽകുമാർ, അനിൽകുമാർ, ഡോ.കെ.ബി. ബിജി, എസ്. രൂപക്, എം.കെ. രതീഷ്, കെ.ജി. ബാലൻ, ആശാ പരമേശ്വർ, ടി.പി. ഉഷാർ, ജോ.സെക്രട്ടറി കെ.കെ. മാധവൻ, സെക്രട്ടറി എസ്.എസ്. ഷാജി എന്നിവർ സംസാരിച്ചു.