pol
ആലുവ റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന വോളിബോൾ മത്സരം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: റൂറൽ ജില്ലാ പൊലീസ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ മത്സരങ്ങൾ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, സ്കൂൾ മാനേജർ അഡ്വ. മാത്യു പോൾ, പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ എന്നിവർ സംസാരിച്ചു. ആലുവ, മുനമ്പം, പെരുമ്പാവൂർ, പുത്തൻകുരിശ്, ഡി.എച്ച്. ക്യൂ കളമശേരി, ഡി.പി.ഒ ആലുവ എന്നീ ടീമുകൾ പങ്കെടുത്തു. ഡി.എച്ച്.ക്യു കളമശേരി ജേതാക്കളായി.