തൃക്കാക്കര: ഗവൺമെന്റ് മോഡൽ എൻജിനിയറിംഗ് കോളേജിലെ ടെക്‌നോ മാനേജീരിയൽ ഫെസ്റ്റായ എക്‌സൽ 2024ന്റെ ആഭിമുഖ്യത്തിൽ ഇന്റർകോളേജ് ഫുട്‌ബാൾ ടൂർണമെന്റായ എം.ഇ.സി സൂപ്പർലീഗ് സംഘടിപ്പിച്ചു. എം.ഇ.സി കോളേജ് ഗ്രൗണ്ടിൽ നടത്തിയ മത്സരത്തിൽ ജില്ലയിലെ 32 ടീമുകൾ പങ്കെടുത്തു. കോസ്‌മോസ് സ്‌പോർട്‌സ് സ്‌പോൺസർ ചെയ്ത എം.ഇ.സി സൂപ്പർലീഗിന്റെ ഫൈനലിൽ ജയ് ഭാരത് പോളിടെക്‌നിക് കോളേജ് വിജയിയായി. ഇലാഹിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് റണ്ണറപ്പായി. സമ്മാനദാന ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ ഇ.പി. കാദർകുഞ്ഞ്, കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനർ ബിജു പീറ്റർ, പ്രിൻസിപ്പൽ ഡോ. മിനി എം.ജി, ഡോ. വി. ബിന്ദു എന്നിവർ പങ്കെടുത്തു.