അങ്കമാലി: കിടങ്ങൂർ കപ്പേള ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പനഞ്ചിക്കൽ ട്രേഡേഴ്സിൽ മോഷണം നടന്നു. കടയുടെ പൂട്ട് തകർത്ത് അടക്ക, ജാതിക്കായ, ജാതിപത്രി എന്നിവയാണ് മോഷ്ടിച്ചത്. മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രവും ഹെൽമറ്റും പൂട്ട് മുറിക്കാൻ ഉപയോഗിച്ച വാളും കടയുടെ പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അതിരാവിലെ നാട്ടുകാരാണ് മോഷണം നടന്നതായി ഉടമസ്ഥനെ വിവരം അറിയിച്ചത്. തുറവൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പരാതി നൽകിയതിനെ തുടർന്ന് അങ്കമാലി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.