congress-football-
പോലീസ് സേനയിലെ മുൻ ഫുട്ബാൾ താരം മാത്യു എബ്രഹാം നടത്തുന്ന ക്യാമ്പിന് ആവശ്യമായ ഫുട്ബാളുകൾ കൂത്താട്ടുകുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റെജി ജോൺ കൈമാറുന്നു

കൂത്താട്ടുകുളം: പോലീസ് സേനയിലെ മുൻ ഫുട്ബോൾ താരം മാത്യു എബ്രഹാം നടത്തുന്ന ക്യാമ്പിന് ആവശ്യമായ ഫുട്ബാളുകൾ കൂത്താട്ടുകുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നൽകി. പ്രവാസികളായ ഏതാനും കോൺഗ്രസ്‌ പ്രവർത്തകരാണ് സാമ്പത്തിക സഹായം നൽകിയത്. കുട്ടികളെ കായിക രംഗത്തേക്ക് കൂടുതൽ അടുപ്പിക്കാനും യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കാനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ, നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കെ.എൻ അനിയപ്പൻ, കൗൺസിലർമാരായ സിബി കൊട്ടാരം, ബോബൻ വർഗീസ്, ജിജോ ടി. ബേബി, മർക്കോസ് ഉലഹന്നാൻ, ബിബിൻ ബാബു, ജിനിഷ് വൻനിലം, വിൽസൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.