വൈപ്പിൻ: എടവനക്കാട് കമ്പിത്താഴം നികത്തുതറ ബാലഭദ്ര വിഷ്ണുമായ ക്ഷേത്രത്തിൽ ഷിനോയുടെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി. ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പ്രിയൻ ചെറായിയുടെ കാർമ്മികത്വത്തിൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം പാരമ്പര്യ മേൽശാന്തി മഠത്തിൽ മഠം സത്യധർമ്മൻ അടികൾ ഭദ്രദീപം തെളിച്ച് അരങ്ങേറ്റത്തിന് തുടക്കം കുറിച്ചു. തുടർന്ന് 50ൽ പരം കലാകാരൻമാർ അണിനിരന്ന പഞ്ചാരി മേളം നടന്നു.