പറവൂർ: യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്കയായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ അനുസ്മരിച്ചു. പറവൂർ സെന്റ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വികാരി ഫാ. വർഗീസ് പൈനാടത്ത് അദ്ധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മോർ സേവേറിയോസ്, എസ്. ശർമ്മ, എം.ജെ. രാജു, എൻ.ഐ. പൗലോസ്, നിബു കുര്യൻ, ഫാ. എബ്രഹാം ചെമ്പേത്തുകുടി, ഫാ. യൽദോ തൈപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.