 
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംവാദത്തിൽ മുൻ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ചെയർമാനുമായ ഡോ.വി. വേണുവും ഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് സെൻട്രൽ ബോർഡ് മുൻ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറും എഴുത്തുകാരനും ക്രിക്കറ്റ് അംപയറുമായ ഡോ.കെ.എൻ. രാഘവനും പങ്കെടുത്തു. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷനായി. ദീപക് അസ്വാനി, ജോയിന്റ് സെക്രട്ടറി അനിൽവർമ്മ എന്നിവർ സംസാരിച്ചു.