പറവൂർ: ഡി.വൈ.എഫ്.ഐ കുഞ്ഞിത്തെ യൂണിറ്റും ചൈതന്യ ഐ കെയർ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. ഡി.വൈ.എഫ്.ഐ ബ്ളോക്ക് പ്രസിഡന്റ് അഖിൽ ബാവച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്ര് പ്രസിഡന്റ് അഭിഷേക് ബിജു അദ്ധ്യക്ഷനായി. ഇ.ബി. സഞ്ജയ്, സി.ബി. ബിജി, ഇ.ബി. സന്തു, ശ്രീഹരി, ഷൺമുഖൻ, ശാർമിള ദിലീപ് എന്നിവർ സംസാരിച്ചു. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു.