പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹ. ബാങ്ക് തിരഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുവാൻ എൻ.സി.പി. (എസ്. ) പെരുമ്പാവൂർ. സീറ്റ് നൽകാത്ത സി.പി.എം. നടപടിയിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര നിലപാട് സ്വീകരിക്കുവാൻ തീരുമാനിച്ചത്. സി.പി.എം ഏരിയാ കമ്മിറ്റിക്ക് നൽകിയ പരാതിയിൽ മറുപടി ലഭിക്കാത്തതിനാൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ എൻ.സി.പി. (എസ് ) ബഹിഷ്കരിച്ചിരുന്നു.