okkal-yoga
നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ഒക്കൽ പഞ്ചായത്തിലെ 9-ാം വാർഡിൽ ആരംഭിച്ച യോഗ ക്ലാസിൽ നിന്ന്

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് 9-ാം വാർഡിൽ യോഗ ക്ലാസ് ആരംഭിച്ചു. വാർഡ് മെമ്പർ സിന്ധു ശശി ഉദ്ഘാടനം നിർവഹിച്ചു. നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ഒക്കൽ ഗ്രപഞ്ചായത്തിലെ എല്ലാ വാർഡുകളിലും യോഗ ക്ലാസ് ആരംഭിക്കുന്നുണ്ട്. യോഗ അദ്ധ്യാപിക രാജി ബൈജുവാണ് ക്ലാസെടുക്കുന്നത്. 9-ാം വാർഡിലെ ആദ്യ ബാച്ചിൽ 25 പേർ യോഗ അഭ്യസിക്കുന്നുണ്ട്.