hybi
ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷ്വറൻസ് ഏജന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ നിയന്ത്രിക്കാൻ ഹോസ്പിറ്റൽ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷ്വറൻസ് ഏജന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു,
ആരോഗ്യ ഇൻഷ്വൻസ് പോളിസികളുടെ 18 ശതമാനം ജി.എസ്.ടി 5 ശതമാനമാക്കി കുറച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ഇൻഷ്വറൻസ് എന്ന ലക്ഷ്യം വേഗത്തിലാക്കാണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഹൈബി ഈഡൻ എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു, ജനറൽ കൺവീനർ റോയ് ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ സുവനീർ പ്രകാശനം ചെയ്തു.

റോയ് ജോൺ (പ്രസിഡന്റ്), വർദ്ധനൻ പുളിക്കൽ (വർക്കിംഗ് പ്രസിഡന്റ്), വിൻസന്റ് ഇഗ്‌നേഷ്യസ് ( ജനറൽ സെക്രട്ടറി), വർഗീസ് രാജു (ട്രഷറർ), ബിന്ദു കർത്തിക് (വനിത കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.