കരുമാല്ലൂർ: മരണാനന്തര സഹായ സംഘത്തിന്റെ 45-ാം വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമസന്ധ്യ സാജൻ പള്ളുരുത്തി നിർവഹിച്ചു. പ്രസിഡന്റ് ടി.ബി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു മുഖ്യാതിഥിയായി. സെക്രട്ടറി ടി.ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് ടി.എം. ശിവദാസൻ, ജോയിന്റ് സെക്രട്ടറി ടി.എം. വിനോദ്, ട്രഷറർ എം.ജി. ഗിനിഷ്, സി.കെ. ബാബു, ടി.എസ്. അജയകുമാർ, കെ.ബി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.