കൊച്ചി: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013ൽ സീ പ്‌ളെയിൻ പദ്ധതി കൊണ്ടുവന്നപ്പോൾ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിച്ച സി.പി.എം ഇപ്പോൾ ചരിത്രപരമായ ടൂറിസം വിപ്ലവമായി അവതരിപ്പിക്കുന്നത് പരിഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഉദ്ഘാടനം ചെയ്ത സീപ്‌ളെയിൻ ഇറങ്ങാൻ പോലും സി.പി.എം അനുവദിച്ചില്ല. പച്ചക്കള്ളം പ്രചരിപ്പിച്ചാണ് പദ്ധതിക്ക് തുരങ്കം വച്ചത്. 2020ൽ കൊച്ചിക്കായലിൽ സീ പ്ലെയ്ൻ ഇറങ്ങിയിട്ടുണ്ട്. ആദ്യമായാണ് സീ പ്ലെയ്ൻ ഇറക്കുന്നതെന്ന മന്ത്രിയുടെ വാദം നുണയാണ്. ടൂറിസം മന്ത്രിയുടെ പ്രചാരണത്തിനാണ് സീ പ്ലെയ്ൻ വലിയ കാര്യമായി അവതരിപ്പിക്കുന്നത്. ഉമ്മൻചാണ്ടിയോട് മാപ്പ് പറഞ്ഞിട്ടുവേണം മന്ത്രി സീ പ്‌ളെയിൻ ഉദ്ഘാടനം ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞു.