
പെരുമ്പാവൂർ: അയ്മുറി സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകൾ 10 മാസം പ്രായമുള്ള അഥീന പനി ബാധിച്ച് യു.കെയിൽ നിര്യാതയായി. രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയ്മുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് ജിനോ ജോർജ്. 2 വർഷം മുമ്പാണ് ദമ്പതികൾ യു.കെയിൽ എത്തിയത്. സംസ്കാരം പിന്നീട്.