ganja-crime

പെരുമ്പാവൂർ: മാർക്കറ്റിൽ പാൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന അസാം സ്വദേശി ജാക്കിർ ഹുസൈനെ (47) 3.157 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി. പെരുമ്പാവൂർ മാർക്കറ്റിൽ പ്രതിക്ക് സ്വന്തമായുള്ള പാൻഷോപ്പിലായിരുന്നു കഞ്ചാവ് കച്ചവടം. പ്രതിയെ "സൺ‌ഡേ ചാച്ചാ" എന്നു വിളിപ്പേരിലാണ് അറിയപ്പെടുന്നത്. എക്‌സൈസിന്റെയും പൊലീസിന്റെയും കണ്ണിൽപ്പെടാതിരിക്കാൻ പ്രതി കുടുംബവുമായി പല വീടുകൾ മാറിമാറിയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി എക്‌സൈസിന്റെ നീരിക്ഷണത്തിലായിരുന്നു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സലിം യൂസഫ്, പ്രിവന്റീവ് ഓഫീസർ എസ്. ബാലു, സിവിൽ എക്‌സൈസ് ഓഫീസർമാരായ നവാസ്, അരുൺ ലാൽ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സുഗതബീവി എന്നിവർ പങ്കെടുത്തു.