y
ഉദയംപേരൂരിൽ കണ്ടെത്തിയ അജ്ഞാതജഡം

തൃപ്പൂണിത്തുറ: ഉദയംപേരൂർ പെരുംതൃക്കോവിൽ ബസ് സ്റ്റോപ്പിന് പിൻവശത്തുള്ള പോസ്റ്റ് ഓഫീസ് മതിൽക്കെട്ടി​നുള്ളി​ൽ അമ്പത് വയസോളം തോന്നി​ക്കുന്ന അജ്ഞാതന്റെ മൃതദേഹം ഇന്നലെ രാവി​ലെ കണ്ടെത്തി​. പരി​ക്കുകളൊന്നുമി​ല്ല. 171 സെ.മീ ഉയരം, വെള്ളമുണ്ടും ബ്രൗൺകളർ ഷർട്ടും ധരിച്ചി​ട്ടുണ്ട്. സ്കൂട്ടറിന്റെ താക്കോൽ കണ്ടെത്തിയെങ്കി​ലും സ്കൂട്ടർ കണ്ടെത്താനായി​ല്ല. പൊലീസ് സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മൃതദേഹം താലൂക്ക് ആശുപത്രി​ മോർച്ചറി​യി​ലേക്ക് മാറ്റി​.