citu
കരാർ തൊഴിലാളി (സി.ഐ.ടി.യു) സംസ്ഥാന കൺവൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കരാർ തൊഴിലാളി (സി.ഐ.ടി.യു) സംസ്ഥാന കൺവാൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സി.കെ. ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ട്രഷറർ സി.കെ. പരീത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. മണിശങ്കർ, കെ.വി. മനോജ്, എ.പി. ലൗലി, കെ.എ. അലി അക്ബർ, ടി.വി. സൂസൺ, എം.പി. ഉദയൻ, സംഘാടകസമിതി ചെയർമാൻ വി. സലിം, എം. ഇബ്രാഹിംകുട്ടി, സി.ഡി. നന്ദകുമാർ, പി.എം. സഹീർ എന്നിവർ സംസാരിച്ചു.

വിവിധ ആവശ്യങ്ങൾ ഏകീകരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി സംസ്ഥാന കേന്ദ്ര തൊഴിൽ മന്ത്രിമാർക്കും, പൊതുമേഖല, സ്വകാര്യമേഖല മാനേജ്‌മെന്റുകൾക്കും വൻകിട കരാറുകാർക്കും അവകാശപത്രിക സമർപ്പിക്കും. ഡിസംബർ 18ന് കരാർ തൊഴിലാളികളുടെ അവകാശദിനം സംസ്ഥാന വ്യാപകമായി ആചരിക്കാനും തീരുമാനിച്ചു.