ആലുവ: ഏലൂക്കര സർവീസ് സഹകരണ ബാങ്കിൽ നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു.ഡി.എഫിന് ഉജ്ജ്വലവിജയം. സംവരണ സീറ്റുകളിൽ ആറിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലായിരുന്നു.

13 അംഗ ഭരണസമിതിയിൽ ഏഴ് ജനറൽ സീറ്റിലേക്ക് മാത്രമായിരുന്നു തിരഞ്ഞെടുപ്പ്. സി.പി.എം മത്സരിച്ചിരുന്നില്ല. ഇടതുമുന്നണി എന്ന പേരിൽ രണ്ട് സി.പി.ഐ സ്ഥാനാർത്ഥികൾ മത്സരിച്ചു. ഇവർക്ക് 10 ശതമാനം വോട്ട് പോലും നേടാനായില്ല. സി.പി.എം കോൺഗ്രസുമായി ഒത്തുകളിച്ചാണ് മത്സരരംഗത്ത് നിന്ന് വിട്ടുനിന്നതെന്ന് സി.പി.ഐ ആരോപിച്ചു.

25 വർഷമായി യു.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്. എം.പി. ജലീൽ, പി.എ. ഉസ്മാൻ, കെ.ബി. അൻസാരി, ആർ. ശ്രീരാജ്, അലക്സ് പാപ്പച്ചൻ, ശിഹാബ് ഉളിയന്നൂർ, അബ്ദുൽ മജീദ് എന്നിവരാണ് വിജയിച്ചത്. പി.എ. ബാബു, എം.കെ. ബാബു, കെ.കെ. അമീൻ, കെ.എസ്. നീതു, ബീന മുഹമ്മദ്, ജമീല എന്നിവരെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്.