honda-ameze

ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്പ്രീമിയം കോംപാക്‌ട് സെഡാനായ അമേസിന്റെ മൂന്നാം തലമുറ പതിപ്പിന്റെ ടീസർ ചിത്രം പുറത്തിറക്കി. എൻട്രി സെഡാനുകളിലെ ജനപ്രിയ ചോയ്‌സ് എന്ന നിലയിൽ ബോൾഡ് ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, ഹോണ്ടയുടെ സിഗ്‌നേച്ചർ വിശ്വാസ്യത എന്നിവ സമന്വയിപ്പിക്കുന്നതാണ് ഓൾ ന്യൂ അമേസ്.
2013ൽ ഇന്ത്യയിൽ പുറത്തിറക്കിയ അമേസിന്റെ രണ്ടാം തലമുറ പതിപ്പ് അവതരിപ്പിച്ചത് 2018 ലാണ്. എൻ.ടി സെഡാനുകൾക്കിടയിൽ പ്രീമിയം സ്‌റ്റൈലിംഗിംനായി ഒരു മാനദണ്ഡം സ്ഥാപിക്കാൻ ഹോണ്ട അമേസിന് സാധിച്ചു. സുഖം, പ്രകടനം, സുരക്ഷ, മികച്ച മൂല്യം എന്നിവ യാത്രികർക്ക് വലിയ അനുഭവമാകുമെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ തകുയ സുമുറ പറഞ്ഞു, 'മൂന്നാം തലമുറയ്‌ക്കൊപ്പം, ഞങ്ങളുടെ ആധുനിക ഇന്ത്യൻ ഉപഭോക്താക്കൾക്ക് മുമ്പെങ്ങുമില്ലാത്ത വിധം മെച്ചപ്പെടുത്തിയ പ്രീമിയം പാക്കേജ് വാഗ്ദാനം ചെയ്ത്, ഇത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.