eye1

കൊച്ചി: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കൊച്ചിൻ ഒഫ്‌ത്താൽമിക് ക്ലബ്ബിന്റെ അന്ധത നിവാരണ എൻഡോവ്‌മെന്റ് ഫണ്ടും വൈറ്റിലയിലെ ഡോ.എൻ.എസ്.ഡി രാജു ഐ ഹോസ്‌പിറ്റലും സംയുക്തമായി സംഗീതനിശ സംഘടിപ്പിച്ചു. സംഗീതനിശയിലെ വരുമാനം കാഴ്ചവൈകല്യമുള്ളവരെ സഹായിക്കാൻ വിനിയോഗിക്കും. എക്‌സോഡസ് ബാൻഡും ഡോ. ബിജു രാജുവും ചേർന്നാണ് സംഗീതനിശ അവതരിപ്പിച്ചത്. സമഗ്രമായ ക്ഷേമത്തിലും കാഴ്ചസംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രമേഹത്തെക്കുറിച്ച് അവബോധം വളർത്തുകയായിരുന്നു ലക്ഷ്യം. ടിക്കറ്റ് വില്പനയിലെ വരുമാനം കാഴ്ച വൈകല്യമുള്ളവരെ സഹായിക്കാൻ അന്ധത ദുരിതാശ്വാസ എൻഡോവ്‌മെന്റ് ഫണ്ടിന് കൈമാറും. സംഗീതവും അവബോധവും അനുകമ്പയും ഒരുമിച്ച് കൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കൊച്ചിൻ ഒഫ്‌ത്താൽമിക് ക്ലബ് അധികൃതർ അറിയിച്ചു.