തൃപ്പൂണിത്തുറ: ഹിൽപാലസ് പൈതൃക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചി മഹാരാജാവ് പരീക്ഷിത്ത് തമ്പുരാന്റെ 59-ാം ചരമവാർഷിക ദിനം അനുസ്മരണ ദിനമായി ഇന്ന് ആചരിക്കും. രാവിലെ 9.45ന് പരീക്ഷിത്ത് തമ്പുരാൻ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന, തുടർന്ന് പൈതൃകദൃശ്യമന്ദിരം ഹാളിൽ ആദരാഞ്ജലി അർപ്പിച്ച് സംഗീതാർച്ചന. 11 ന് അനുസ്മരണ സമ്മേളനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയാകും. പൈതൃക പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ.എം.ആർ. രാഘവവാരിയർ മുഖ്യപ്രഭാഷണം നടത്തും. ഡോ. ധർമരാജ് അടാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. കൗൺസിലർ സി.കെ. ഷിബു, രാമഭദ്രൻ തമ്പുരാൻ, ആർ. രാജലക്ഷ്മി, കെ.വി. ശ്രീനാഥ് എന്നിവർ സംസാരിക്കും.