കൊച്ചി: ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ മൗലാനാ അബുൽ കലാം ആസാദ് നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളാണ് വിദ്യാഭ്യാസരംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്ക് അടിത്തറയിട്ടതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.എം. ശ്യാംകുമാർ അഭിപ്രായപ്പെട്ടു. മൗലാനാ അബുൽ കലാം ആസാദിന്റെ 136-ാമത് ജന്മദിനത്തോടനുബന്ധിച്ച് മുസ്ളീം കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മമണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ നസീബ ഷുക്കൂർ, ജനറൽ സെക്രട്ടറി ഡോ. എസ്. ഷാജഹാൻ, സെക്രട്ടറി ബി. ഇസ്മായിൽ, ജില്ലാ ചെയർമാൻ വി.എ. പരീത് എന്നിവർ സംസാരിച്ചു.