school-sports

കൊച്ചി: പടിക്കെട്ടിൽ നിന്ന് വീണ് പരിക്കേറ്റ് ഡിസ്കസ് ത്രോയിലും ഷോട്പുട്ടിലും മത്സരിക്കണ്ട എന്നു തീരുമാനിച്ചെങ്കിലും ഹാമർ ത്രോയിൽ സ്വർണം നേടിയെടുത്ത് പാലക്കാട് പറളി എച്ച്.എസ്.എസിലെ എൻ. സാഗർ കരുത്ത് കാട്ടി. കാലിന് അസഹീയമായ വേദന ഉണ്ടായിരുന്നെങ്കിലും 47.44 മീറ്റർ എറിഞ്ഞാണ് സ്വ‌ർണം നേടിയത്. ആറ് ചാൻസിൽ മൂന്നെണ്ണം ഫൗളായെങ്കിലും അവസാനം സ്വ‌ർണം നേടിയെടുക്കുകയായിരുന്നു സാഗർ. പ്ലസ്‌വൺ വിദ്യാർത്ഥിയായ സാഗ‌ർ ഇനി ദേശീയ തലത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വർഷം സബ്ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തും സാഗ‌ർ നേടിയിരുന്നു. നരേന്ദ്രന്റെയും ശ്രീധന്യയുടെയും മകനാണ്.