കൊച്ചി: കേരള ലളിതകലാ അക്കാഡമി എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ധനേഷ് മാമ്പയുടെ ജലച്ചായ ചിത്രപ്രദർശനം 'ദ ഐ ഒഫ് ഇസ്താംബുൾ' ഇന്ന് ആരംഭിക്കും. 17ന് സമാപിക്കും. 50 ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വൈകിട്ട് 4ന് കേരള ലളിത കലാ അക്കാഡമി ചെയർമാൻ മുരളീ ചീരോത്ത് ഉദ്ഘാടനം ചെയ്യും. അക്കാഡമി സെക്രട്ടറി, ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷനാകും. ലോകപ്രശസ്ത ശില്പിയും ചിത്രകാരനുമായ വത്സൻ കൂർമ കൊല്ലേരി, പ്രശസ്ത ഫോട്ടോഗ്രഫറും ചിത്രകാരനുമായ ബിനു ഭാസ്‌കർ എന്നിവർ വിശിഷ്ടാതിഥികളാവും.