munamb-aikyadardy-

ഇലഞ്ഞി: വഖഫ് ആക്ടിന്റെ പേരിൽ നീതി നിഷേധിക്കപ്പെട്ട മുനമ്പം ജനതയ്ക്ക് കത്തോലിക്ക കോൺഗ്രസ് ഇലഞ്ഞി യൂണിറ്റ് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ സമരവും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. ഇലഞ്ഞി ഫൊറാന പള്ളി വികാരി ഫാ. ജോസഫ് ഇടത്തുപറമ്പിൽ , അസി. വികാരി ഫാ. ജോസഫ് ആലാനി, ഫാ. ജോണി നടുത്തടം, കത്തോലിക്ക കോൺഗ്രസ്‌ ഭാരവാഹികളായ ഷാജി പീറ്റർ, റോബി കിളിഞ്ഞിലിക്കാട്ട്, ജോൺ ജേക്കബ്, ജോസഫ് തോമസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.