
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് മണ്ണത്തൂർ ആത്താനിക്കൽ ഗവ.എച്ച്.എസ്.എസിൽ നിന്ന് വിളംബര റാലി നടന്നു. തെയ്യവും തിറയും, പ്രശ്ചന്ന വേഷങ്ങളും വിവിധ കലാരൂപങ്ങളും ചെണ്ടമേളങ്ങളും റാലിക്ക് മാറ്റുകൂട്ടി.അനൂപ് ജേക്കബ്ബ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആശ സനൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ്, സാജു ജോൺ, അനിത ബേബി, ആതിര സുമേഷ് എന്നിവർ സംസാരിച്ചു. ചൊവ്വ മുതൽ വെള്ളി വരെയാണ് കലോത്സവം. ചൊവ്വ രാവിലെ മുതൽ രചനാ മത്സരങ്ങളും വിവിധ കവിതാലാപന മത്സരങ്ങളും നടക്കും.ബുധൻ രാവിലെ 10ന് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം നിർവഹിക്കും. ലോക മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി നിരവധി മെഡലുകൾ നേടിയ മുൻ എം.എൽ.എ എം.ജേക്കബിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ആദരിക്കും. മൈതാനത്തെ ഓപ്പൺ സ്റ്റേജ്, സ്കൂൾ മുറ്റത്തെ ഓപ്പൺ സ്റ്റേജ്, സ്കൂൾ ഹാൾ, മണ്ണത്തൂർ പബ്ലിക് ലൈബ്രറി ഹാൾ, മർച്ചന്റ്സ് അസോസിയേഷൻ ഹാൾ, കാക്കൂർ സഹകരണ ബാങ്ക് മണ്ണത്തൂർ ബ്രാഞ്ച് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് കലോത്സവ വേദികൾ. 32 സ്കൂളുകളിലെ 1500 കുട്ടികൾ പങ്കെടുക്കും.