
നെടുമ്പാശേരി: തായ്‌ലൻഡിൽ നിന്ന് കടത്താൻ ശ്രമിച്ച ഹൈബ്രിഡ് ഇനം കഞ്ചാവ് വിമാനത്താവളത്തിൽ പിടികൂടി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മുഹമ്മദ് ഉകാഷ് (28)ആണ് ടെർമിനൽ 3 അറൈവൽ ഭാഗത്ത് 940 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എയർപോർട്ട് കസ്റ്റംസ് വിഭാഗവുമായി ചേർന്ന് ആലുവ എക്‌സൈസ് ഓഫീസിന്റെ ചുമതല വഹിക്കുന്ന അങ്കമാലി റേഞ്ച് ഇൻസ്‌പെക്ടർ ജോർജ് ജോസഫും സംഘവും സംയുക്തമായാണ് കഞ്ചാവ് കണ്ടെടുത്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതി മൂന്നു പ്രാവശ്യം തായ്‌ലൻഡിൽ പോയതായി കണ്ടെത്തി.