ck-jayan

ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ അമ്മ മലയാളത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി കേട്ടെഴുത്ത് മത്സരം, ഖണ്ഡിക പാരായണ മത്സരം എന്നിവ സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അഭയ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. അജിതൻ, ബാലവേദി കോർഡിനേറ്റർ ശ്രീനിക സാജ്യു, കമ്മറ്റി അംഗം പി.ജി. വേണു, റിദ മറിയം, ദേവനന്ദ സ്മിതോഷ് എന്നിവർ സംസാരിച്ചു. നൗഷാന അയൂബ്, ഇന്ദിര അജിതൻ, ഹേമ ഷാജു എന്നിവർ നേതൃത്വം നൽകി.