ആലുവ: കുട്ടമശ്ശേരി സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആലുവ കാർമ്മൽ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ.കെ. അസീസ്, സെക്രട്ടറി എം.വി. ബാബു, ട്രഷറർ ബി.എ. ഷിഹാബ്, ഷീജ പുളിക്കൽ, ടി.ആർ. രജീഷ്, പി.ഐ. സമീരണൻ, ജെയ്സൺ എന്നിവർ സംസാരിച്ചു. ഡോ.ജോസഫ് ജോർജ് അസ്ഥിരോഗ ബോധവത്കരണ ക്ലാസെടുത്തു.