kochi

കൊച്ചി: സമാപനച്ചടങ്ങിൽ പോയിന്റിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ കല്ലുകടിയായെങ്കിലും എറണാകുളം

വേദിയൊരുക്കിയ സംസ്ഥാന കായിക മേളയ്ക്ക് ആവേശത്തോടെ കൊടിയിറക്കം. സംഘാടനത്തിൽ

മികച്ച് തന്നെ നിന്നു ആതിഥേയർ. പരാതികളില്ലാതെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിശീലകർക്കും വേണ്ട സംവിധാനമൊരുക്കിയ സംഘാടനത്തിന്റെ മേന്മ എടുത്തു പറയണം. എട്ടു ദിവസവും ആവേശത്തോടെ നീണ്ടുനിന്ന കായിക മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

മത്സരങ്ങളെല്ലാം അവസാനിക്കുമ്പോൾ ആതിഥേയരായ എറണാകുളം ജില്ല ആറാം സ്ഥാനത്താണ്. 645 പോയിന്റാണ് ജില്ലയ്ക്ക്.

ഒന്നാംസ്ഥാനത്ത് 1935 പോയിന്റുമായി തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്.

ജില്ല നേടിയ മെഡൽ

സ്വർണം- 55

വെള്ളി- 73

വെങ്കലം- 80

ആകെ പോയിന്റ്- 645

മത്സരങ്ങളും ജില്ലയുടെ സ്ഥാനവും പോയിന്റും

നീന്തൽ മത്സരം- രണ്ടാം സ്ഥാനം- 162

അത്‌ലറ്റിക്സ്- മൂന്നാം സ്ഥാനം- 73

വെയ്റ്റ് ലിഫ്റ്റിംഗ്- 10-ാം സ്ഥാനം-12

ബോക്സിംഗ്- ഏഴാം സ്ഥാനം- 32

ഷൂട്ടിംഗ്- അഞ്ചാം സ്ഥാനം- 10

സൈക്ലിംഗ്- ഒന്നാം സ്ഥാനം- 16

ഫെൻസിംഗ്-നാലാം സ്ഥാനം- 17

വുഷു- മൂന്നാം സ്ഥാനം- 33

യോഗ- ആറാം സ്ഥാനം- 3

പവർ ലിഫ്റ്റിംഗ്- 10-ാം സ്ഥാനം- 4

 സ്കൂളുകളുടെ നില

സംസ്ഥാനതലത്തിൽ മികച്ച സ്കൂളുകളിൽ മൂന്നാം സ്ഥാനത്ത് കളമശേരി ഗവ.വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസാണ് 61 പോയിന്റാണ് സ്കൂൾ നേടിയത്. 20-ാം സ്ഥാനത്ത് 13 പോയിന്റുമായി സെന്റ് ജോസഫ് എച്ച്.എസ്.എസ് തൃക്കാക്കരയാണ്.

ഗാർഡിയൻ എൻജൽസ് എച്ച്.എസ്.എസ് മഞ്ഞുമ്മൽ 9 പോയിന്റ്, 28-ാം സ്ഥാനത്ത് എസ്.എൻ.വി എച്ച്.എസ്.എസ് നോർത്ത് പറവൂ‌ർ 7 പോയിന്റ്, 29-ാം സ്ഥാനത്ത് സെന്റ് ജോസഫ് എച്ച്.എസ്.എസ് വരാപ്പുഴ 6 പോയിന്റും നേടി.