
മൂവാറ്റുപുഴ: ബാങ്കുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ബെഫി മൂവാറ്റുപുഴ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്കുകളിലുള്ള തസ്തികകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്നും സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബെഫി സംസ്ഥാന വനിതാ കൺവീനർ കെ. എസ്. രമ ഉദ്ഘാടനം ചെയ്തു. കെ .എം. ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ .ആർ.ഉണ്ണിക്കൃഷ്ണൻ, അനിസുമ എൻ. ചെറിയ, എസ്. അമൃത, സ്മിത പി, സി .സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഐ. എം. ഷെഫീഖ് (പ്രസിഡന്റ്), ഷാനു കെ. മുഹമ്മദ് (സെകട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.