മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ നവീകരിച്ച കടാതി ശാഖയുടെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ അദ്ധ്യക്ഷനായി. കടാതി ശാഖക്കായി നിക്ഷേപം സ്വീകരിക്കൽ കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിലും സ്വർണപണയ നിക്ഷേപം സ്വീകരിക്കൽ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രനും ഡിവിഡന്റ് വിതരണത്തിന്റെ ഉദ്ഘാടനം വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രാഹാമും നിർവഹിച്ചു. . ബാങ്ക് സെക്രട്ടറി എൻ.എം. കിഷോർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ജമന്തി മദനൻ, മേക്കടമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് മാത്യു, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് പി.പി. വർഗീസ്, പഞ്ചായത്ത് മെമ്പർ ജോളി മോൻ ചുണ്ടയിൽ, ബാങ്ക് ഭരണ സമിതി അംഗം ബാബു ഐസക് എന്നിവർ സംസാരിച്ചു. കടാതി അമ്പലംപടിയിൽ റാക്കാട് പള്ളിയുടെ കെട്ടിടത്തിലാണ് നവീകരിച്ച ബാങ്ക് ശാഖ തുറന്നത്. തുടർന്ന് എറണാകുളം പാട്ടുകൂട്ടം അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.