
കാലടി: മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.എൽ. പ്രദീപ് അദ്ധ്യക്ഷനായ യോഗം നീലീശ്വരം എസ്.എൻ.ഡി.പി.സ്കൂൾ അദ്ധ്യാപിക ഗീതു പി ഗാനം ആലപിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി സെക്രട്ടറി മേഘ പ്രസാദ്, ജനത പ്രദീപ്, ഷീല ബാബു, സജിനി സുനിൽ, ശാന്ത ബാബു, സോന രാജു, എ.വി.സുമേഷ്, കെ. കെ.റെജി എന്നിവർ വയലാർ രചിച്ച ഗാനങ്ങൾ ആലപിച്ചു. ട്രഷറർ എൻ.ഡി.ചന്ദ്രബോസ്, പി.പി.സുരേന്ദ്രൻ,ഐ.കെ. ബിനു എന്നിവർ നേതൃത്വം നൽകി.